തൃക്കാക്കരയില്‍ രണ്ടരവയസുകാരി പരിക്കേറ്റ സംഭവം; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ശിശുക്ഷേമസമിതി

തൃക്കാക്കരയില്‍ പരിക്കേറ്റ കുട്ടിയുടെ നില അതീവഗുരുതരമെന്ന് ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് കെ എസ് അരുണ്‍കുമാര്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

മാനസിക വിഭ്രാന്തി ഉള്ള പോലെ അമ്മയും അമ്മൂമ്മയും പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി അറിയിച്ചു. കുട്ടിയുടെ യഥാര്‍ത്ഥ അച്ഛന്‍ ആശുപത്രിയിലെത്തി, കുട്ടിയുടെ സ0രക്ഷണ0
അച്ഛന്‍ ആവശ്യപ്പെട്ടതായി ശിശു ക്ഷേമ സമിതി അറിയിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരീ പങ്കാളിക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്. കുട്ടിയുടെ ശരീരത്തിലെ പരുക്കിന്റെ ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ പൊലീസിന് അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന് ക്രൂരമായി മര്‍ദനമേറ്റെന്ന വിവരം ലഭിക്കുന്നത്.

കുട്ടിയെ മര്‍ദിച്ചതല്ലെന്നും തനിയെ അപകടം പറ്റിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ഫോണിലൂടെ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവരോടൊപ്പം താമസിക്കുന്ന കുട്ടിയുടെ ബന്ധുകൂടിയായ ആളാണ് മര്‍ദനത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News