ദിലീപിന്‍റെ അഡ്വക്കേറ്റായ രാമന്‍പിള്ളയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് നോട്ടീസ്: നിയമനടപടി സ്വീകരിക്കുമെന്ന് കെഎച്ച്‌സിഎഎ

ദിലീപിന്‍റെ അഡ്വക്കേറ്റായ അഡ്വ. രാമന്‍പിള്ളയ്‌ക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അറിയിച്ചു.

വിഷയം അടിയന്തമായി പരിശോധിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ നിയപരമായി തെറ്റായ നടപടിയാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കെഎച്ച്‌സിഎഎ.

കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ ബി രാമൻപിള്ളക്ക്  ദിലീപ് കേസുമായി ബന്ധപ്പെട്ട്  സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത  കേസിൽ പോലീസ് നോട്ടീസ് നൽകിയത് തെറ്റായ നടപടിയാണെന്ന്‌ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിസെക്രട്ടറി അഡ്വ. സി പി പ്രമോദ്.   Cr P C 160 പ്രകാരമാണ്‌ പൊലീസ്‌ നോട്ടീസ്‌ നൽകിയത്‌.

ക്രിമിനൽ കേസുകളിൽ   സാക്ഷിയെ സ്വാധീനിച്ച് കേസ് വിചാരണ അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ പോലീസ് ജാഗ്രത പുലർത്തണം.   നിർഭയമായമായും സ്വതന്ത്രമായും മൊഴി നൽകുന്ന  സാക്ഷികളെ തടസ്സപ്പെടുത്തുന്നത് ഇരകൾക്ക്  നീതി നിഷധിക്കപ്പെടുന്നതിന് തുല്യമാണ്. പക്ഷേ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള ആരോപണങ്ങളുടെ പേരിൽ പ്രതി ഭാഗം അഭിഭാഷകരെ ചോദ്യം ചെയ്യാൻ നടപടി സ്വീകരിക്കുന്നത്  അഭിഭാഷകരുടെ തൊഴിൽപരമായ സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണ്.

ബി രാമൻപിള്ളയുടെ മറുപടി  ലഭിച്ചശേഷം ക്രൈം ബ്രാഞ്ച് തങ്ങളുടെ നീക്കത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്.  രേഖാമൂലം അക്കാര്യം അവർ അറിയിച്ചിട്ടുമുണ്ട്. ഭാവിയിൽ ഈ കേസുമായി ബന്ധപ്പെട്ട വസ്തുതകൾ വിചാരണ കോടതിയിൽ തന്നെ ബോധ്യപ്പെടുത്തുന്ന രീതി പോലീസ് അവലംബിക്കുകയായിരിക്കും ഉചിതം. അഭിഭാഷകരും പോലീസും  തമ്മിൽ തൊഴിൽപരമായ  സംഘർഷങ്ങൾ  ഇല്ലാതെ ഈ വിഷയത്തിൽ ഉചിതമായ പരിഹാരം  സംസ്ഥാന സർക്കാർ ഭാഗത്തുനിന്ന്  ഉണ്ടാകണമെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ അഭ്യർത്ഥിക്കുന്നതായും പ്രസതാവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News