
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരന്‍ ഹൃദയാഘാതം വന്ന് മരിച്ചു. ഇരയുടെ കുടുംബം മാപ്പുനല്‍കിയതിന് പിന്നാലെയാണ് സംഭവം. ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതി ദയാഹര്‍ജി നല്‍കിയിരുന്നു. മാപ്പ് ലഭിച്ചതോട 55 കാരനായ പ്രതി അതീവ സന്തോഷവാനായിരുന്നു. പക്ഷേ, വൈകാതെ തന്നെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞ 18 വര്‍ഷമായി ഇരയുടെ കുടുംബത്തോട് അപേക്ഷിച്ചിരുന്ന ഇയാള്‍ക്ക് കുടുംബം മാപ്പ് നല്‍കിയത് ഒടുവിലാണ്. ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയെന്ന് അറിയിച്ചതോടെ സന്തോഷവാനായ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here