ഉത്തർപ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 9 ജില്ലകളിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ലഖിംപൂർ ഖേരി, ഉന്നാവോ, റായ്ബറേലി ഉൾപ്പെടെയുള്ള നിർണായക മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്.4-ാം ഘട്ടത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടികൾ ലഭിച്ചേക്കുമെന്നാണ് സൂചനകൾ.

കർഷക പ്രക്ഷോഭം ആളിക്കത്തിയ ലഖിംപൂർ ഖേരിയും കോൺഗ്രസിന്റെ തട്ടകമായി അറിയപ്പെടുന്ന ലക്നൗവും റായ്ബറേലിയും ഉൾപ്പെടുന്നതാണ് 4-ാം ഘട്ടം.ബിജെപിക്ക് കനത്ത തിരിച്ചടികൾ ഈ ജില്ലകളിലെ മണ്ഡലങ്ങളിൽ നിന്ന് ലഭിക്കുമെന്നാണ് നിലവിലുള്ള സൂചനകൾ.

കർഷക സമരത്തിനിടെ, കേന്ദ്ര മന്ത്രിയുടെ മകൻ ആഷിഷ് മിശ്ര വാഹനമിടിച്ചു കയറ്റി കർഷകരെ കൊന്ന സംഭവം ബിജെപിക്ക് വലിയ തിരിച്ചടിയായേക്കും.ബിജെപിക്ക് എതിരെ ശക്തമായ പ്രതിരോധം ഉയർത്തി മിഷൻ യുപിയുമായി കർഷക നേതാക്കളുടെ വീടുകൾ കയറിയിറങ്ങിയുള്ള ക്യാമ്പയിൻ തുടരുകയാണ്.

ഉത്തർപ്രദേശിൽ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി കഴിഞ്ഞു. നാളെ നടക്കുന്ന നാലാം ഘട്ടത്തിൽ 9 ജില്ലകളിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.

പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ലഖ്‌നൗ, ഉന്നാവോ, റായ്ബറേലി, ഫത്തേപൂർ, ബന്ദ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.624 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ തവണ ബി ജെ പി തൂത്തുവാരിയ മേഖലയാണെങ്കിലും ലഖിംപൂർ കർഷക കൊലപാതകം അടക്കമുളള വിഷയങ്ങൾ ബി ജെ പി വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News