ഹരിദാസിന്റെ വധം രാഷ്ട്രീയമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു; എം വി ജയരാജന്‍

ഹരിദാസിന്റെ കൊലപാതകത്തിന് കാരണം ഉത്സവ സ്ഥലത്തെ തര്‍ക്കമല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍. ഹരിദാസിന്റെ വധം രാഷ്ട്രീയമല്ലെന്ന് വരുത്തി തീര്‍ക്കാനാണ് കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു.

ബി ജെ പി നേതാവിന്റെ പ്രസംഗത്തില്‍ നേരത്തെ നടന്ന 5 കൊലപാതകങ്ങളെയാണ് സൂചിപ്പിച്ചത്. ഹരിദാസന്‍ ഈ പട്ടികയിലെ ആറാമനാണ്. ക്രൂരമായ അക്രമം നടത്താനുള്ള എല്ലാ ഒരുക്കവും ആര്‍ എസ് എസ് നടത്തിയിരുന്നു. ആര്‍ എസ് എസ് ക്യാമ്പില്‍ പരിശീലനം നേടിയവരാണ് കൊല നടത്തിയത്. ആര്‍ എസ് എസ് ക്യാമ്പുകള്‍ കൊല നടത്താനുള്ള ആഹ്വാന കേന്ദ്രങ്ങളാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

അതേസമയം, ഹരിദാസ് കൊലപാതകത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍. ഹരിദാസിനെ ഒറ്റിയത് കൂടെ ജോലി ചെയ്യുന്ന ബി ജെ പി പ്രവര്‍ത്തകന്‍ സുമേഷ്. ഹരിദാസ് എത്തുന്ന സമയവും റൂട്ടും സുനേഷ് ലിജേഷിനെ അറിയിച്ചു. കൊല നടന്ന ദിവസം സുനേഷ് ഹരിദാസിനൊപ്പം ഒരേ ബോട്ടില്‍ കടലില്‍ പോയിരുന്നു.നിരവധി തവണ സുനേഷും ലിജേഷും ഫോണില്‍ സംസാരിച്ചതായും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News