ഗുണ്ട ജയനെ കുടുംബശ്രീ ഏറ്റെടുക്കുന്നു; ഓരോ കുടുംബശ്രീ അംഗങ്ങളേയും നേരിട്ട് ക്ഷണിച്ചു ഗുണ്ട ജയനും സംഘവും..!

സൈജു കുറുപ്പ് നായകനായ ‘ഉപചാരപൂര്‍വം ഗുണ്ട ജയന്‍’ എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചു മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. അരുണ്‍ വൈഗ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ രചിച്ചതും അദ്ദേഹമാണ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വര്‍മ്മയാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കേരളത്തിലെ കുടുംബശ്രീ അംഗങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. വയലാര്‍, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുകയും അതുപോലെ ഈ ചിത്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലുടനീളമുള്ള കുടുംബശ്രീ യൂണിറ്റുകള്‍ ഈ ചിത്രം ഏറ്റെടുക്കാമെന്ന തീരുമാനത്തിലാണ്. അതോടൊപ്പം കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്യുകയാണ് ഗുണ്ട ജയന്‍ ടീം. കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. ആ കാരണം കൊണ്ട് തന്നെ കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഈ ചിത്രം ആസ്വദിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ക്ഷണിക്കുകയാണ്.

ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കല്യാണത്തില്‍ എങ്കിലും പങ്കെടുത്തവര്‍ ഉണ്ടെങ്കില്‍, കല്യാണ പരിപാടികളില്‍ നിറ സാന്നിധ്യം ആയിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം കൂടിയാണ് ഗുണ്ട ജയന്‍ എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും വേഷമിട്ടിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News