ഉക്രൈനില്‍ നിന്നും സ്വതന്ത്രമായ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

ഉക്രൈനില്‍ നിന്നും സ്വതന്ത്രമായ കിഴക്കന്‍ പ്രദേശങ്ങളില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഈ മേഖലകളില്‍ റഷ്യ സേനയെ വിന്യാസിച്ചു. സമാധാനം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള നടപടിയെന്നാണ് റഷ്യന്‍ നിലപാട്.

റഷ്യന്‍ സൈനിക നീക്കത്തില്‍ അമേരിക്ക എതിര്‍പ്പ് അറിയിച്ചു. അതേസമയം, ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക വിമാന സര്‍വീസ് ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. ആദ്യ വിമാനം രാത്രിയില്‍ തിരിച്ചെത്തും.

റഷ്യ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത കിഴക്കന്‍ ഉക്രൈനിലെ വിമത മേഖലകളില്‍ സ്വതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ ഉപരോധം‍. സ്വതന്ത്രമാക്കിയ ഡൊണറ്റ്ക്സ്, ലുഹാൻസ്ക് എന്നീ കിഴക്കന്‍ മേഖലകളില്‍ റഷ്യ സേനയെ വിന്യസിച്ചു. സൈനിക വിന്യാസം സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനാണെന്നാണ് റഷ്യന്‍ പ്രസിഡന്‍റ് വളാദിമര്‍ പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപനം നടത്തിയത്.

അനിവാര്യമായ തീരുമാനമെന്നാണ് പുടിന്‍ ഇതിനെ വിശേഷിപ്പിച്ചത്. കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂല മേഖലകളായ ഡൊണെറ്റ്സ്‌കിന്‍റെയും, ലുഹാന്‍സിന്‍റെയും സ്വാതന്ത്ര്യവും പരമാധികാരവും  അംഗീകരിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.

എന്നാല്‍ റഷ്യയ്ക്ക് എതിരായ കടുത്ത നിലപാടിലാണ് നാറ്റോ സഖ്യ രാജ്യങ്ങള്‍. റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന നിലപാടിലാണ് അമേരിക്ക. അതേസമയം, പുടിനുമായി കൂടികാഴ്ചയക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സന്നദ്ധ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൂടികാഴ്ചയെ പറ്റി വ്യക്തമായ പദ്ധതികള്‍ ഒന്നുമില്ലെന്നാണ് റഷ്യയുടെ പ്രതികരണം. അതേസമയം, ലോകമെമ്പാടും എണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്.

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം വിതരണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ആഗോള വിപണി. ഉക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക വിമാന സര്‍വീസ് ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. ആദ്യ വിമാനം രാത്രിയില്‍ തിരിച്ചെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News