പെ​ഗാ​സ​സ് ; ഹ​ർ​ജി സു​പ്രീംകോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

പെ​ഗാസ​സ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീംകോ​ട​തി വെ​ള്ളി​യാ​ഴ്ചത്തേ​ക്ക് മാ​റ്റി. ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ എ.​എ​സ് ബൊ​പ്പ​ണ്ണ, ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

ഇ​തി​നി​ടെ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ൺ ചോ​ർ​ത്ത​ലു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സാ​ങ്കേ​തി​ക സ​മി​തി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സു​പ്രീം കോ​ട​തി​യ്ക്ക് കൈ​മാ​റി. പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ൽ ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 27നാ​ണ് മൂ​ന്നം​ഗ സ​മി​തി​യെ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച​ത്.

ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് ഇടക്കാല റിപ്പോർട്ട് സുപ്രിംകോടതിക്ക് കൈമാറിയത്. മുദ്രവെച്ച കവറിലാണ് ഇടക്കാല റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം സമിതി കോടതിയോട് തേടിയതായാണ് സൂചന.

രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്, മാധ്യമ പ്രവർത്തകരായ എൻ.റാം, സിദ്ധാർഥ് വരദരാജൻ, എന്നിവരുൾപ്പെടെ ഒരു ഡസണിൽ അധികം പേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോർത്തപ്പെട്ട ചില ഫോണുകൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയത്.

ഇടക്കാല റിപ്പോർട്ടിന് ഒപ്പമാണ് അന്വേഷണം പൂർത്തിയ്ക്കാൻ കൂടുതൽ സമയം സമിതി കോടതിയോട് തേടിയിരിക്കുന്നത്. ഏഴ് പരിഗണന വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തുന്നത്. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ, ആരുടേയൊക്കെ ഫോണുകൾ ചോർത്തി, പെഗാസസ് ഉപയോഗിച്ച് വാട്‌സ്ആപ്പ് വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്, കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, കേന്ദ്ര സംസ്ഥാന ഏജൻസികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ, പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഏത് നിയമം പാലിച്ചാണ്, ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കിൽ അത് നിയമവിധേയമാണോ തുടങ്ങിയ വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here