ജോലിക്കുപോയ കാമുകന്‍ അടുത്തുവരാനായി 6 വയസുകാരനെ തട്ടിക്കൊണ്ടുപോയി കാമുകി; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവം

കാമുകനെ കാണുവാനായി കാമുകിമാര്‍ പല അടവുകളും പുറത്തെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഒരു കാമുകി ചെയ്തത് ഏവരെയും അമ്പരപ്പിക്കുന്ന കാര്യമാണ്. ജോലിക്കായി പോയ കാമുകനെ അരികിലെത്തിക്കുന്നതിനായി കാമുകന്റെ സഹോദരനെ യുവതി തട്ടിക്കൊണ്ടുപോയി.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ചാത്താരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്. ഈ മാസം 15 നാണ്, ഹിമ്മത് ഗാരി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദോരിലാല്‍ എന്ന ആറുവയസ്സുകാരനെ കാണാതാകുന്നത്. ഹീരാലാലിന്റെ ഇളയ സഹോദരനാണ് കാണാതായ കുട്ടി.

സമീപഗ്രാമവാസിയായ 32 വയസ്സുള്ള പിങ്കി, ഇവരുടെ അനന്തരവന്‍ ലവ്കേഷ്, പിങ്കിയുടെ ആണ്‍സുഹൃത്ത് 20 കാരന്‍ ഹീരാലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. കുട്ടിയെ ആറു ദിവസം പിങ്കി ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.

സംഭവമിങ്ങനെ:

ജോലി സംബന്ധമായി ഹീരാലാല്‍ ഗുരുഗ്രാമിലേക്ക് പോയി. മാസങ്ങളായി പിങ്കി കാമുകനെ കാണാറില്ലായിരുന്നു. ഇതേത്തുടര്‍ന്ന് കാമുകനെ കാണുന്നതിനായി യുവതി അനന്തരവന്‍ ലവ്കേഷുമായി ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി തയ്യാറാക്കുന്നത്. ഇതനുസരിച്ച് ലവ്കേഷ് വീട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്ന് പിങ്കിക്ക് കൈമാറുകയായിരുന്നു.

പിങ്കി സഹോദരനെ തട്ടിക്കൊണ്ടു വന്ന കാര്യം ഹീരാലാലിനെ അറിയിച്ചു. കുട്ടി യുവതിയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന മനസ്സിലാക്കിയെങ്കിലും, ഹീരാലാല്‍ ഇക്കാര്യം പൊലീസിനോടും വീട്ടുകാരോടും മറച്ചു വെച്ചു. ഇതിനിടെ ഹാരാലാലും പിങ്കിയും തമ്മില്‍ ബന്ധമുള്ളതായി പൊലീസ് മനസ്സിലാക്കി.

ഇരുവരുടേയും ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ്, കുട്ടി യുവതിയുടെ കസ്റ്റഡിയിലുണ്ടെന്ന് മനസ്സിലാക്കുകയും കണ്ടെത്തി മോചിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പിങ്കി, ലവ്കേഷ്, കാമുകന്‍ ഹീരാലാല്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News