ഹരിദാസ് കൊലപാതകം ; 4 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

സി പി ഐ എം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ.കൊലവിളി പ്രസംഗം നടത്തിയ ബിജെപി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ്,
വിമിൻ,അമൽ മനോഹരൻ,മണി എന്ന സുനേഷ്‌,എന്നിവരാണ് അറസ്റ്റിലായത്.

ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.കൊല്ലപ്പെട്ട ദിവസം ഹരിദാസിന്റെ കൂടെ ഒരേ ബോട്ടിൽ കടലിൽ പോയ സുനേഷാണ് ഹരിദാസ് എത്തുന്ന സമയവും റൂട്ടും ലിജേഷിനെ അറിയിച്ചത്.

ദിവസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് ഹരിദാസിനെ കൊലപ്പെടുത്തിയത്.ബി ജെ പി തലശ്ശേരി മണ്ഡലം പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ കെ ലിജേഷാണ് മുഖ്യ സൂത്രധാരൻ.ഹരിദാസ് വീട്ടിലേക്ക് വരാൻ സാധ്യതയുള്ള രണ്ട് വഴികളിൽ രണ്ട് കൊലയാളി സംഘങ്ങൾ കാത്തു നിന്നു.

ഹരിദാസിനൊപ്പം ബോട്ടിൽ കടലിൽ പോയ സുനേഷ് വിവരങ്ങൾ യഥാസമയം ലിജേഷിന് കൈമാറിക്കൊണ്ടിരുന്നു.ലിജേഷും സുനേഷും വാട്സാപ്പ് കോളിലാണ് സംസാരിച്ചത്.

കടപ്പുറത്ത് നിന്നും ഹരിദാസ് വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ ആ വിവരവും സുനേഷ് ലിജേഷിനെ അറിയിച്ചു.കൊല നടക്കുന്നതിന് തൊട്ട് മുൻപും ഇരുവരും ഫോണിൽ സംസാരിച്ചു.മൊബൈൽ ടവർ ലോക്കേഷൻ നോക്കി കൊല നടന്ന സ്ഥലത്തുണ്ടായിരുന്ന മൊബൈൽ നമ്പറുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.

കൊല നടത്തിയ സംഘം തലശ്ശേരി മേഖലയിൽ തന്നെയുള്ള ആർ എസ് എസ് ഒളി സങ്കേതത്തിൽ തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം.ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് പൊലിസ് ഇവർക്കായി തിരച്ചിൽ നടത്തുന്നത്.മാരകമായ മുറിവുകളിലൂടെയുള്ള അമിതരക്ത സ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here