പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; പി.സി വിഷ്ണുനാഥിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി വീണ ജോർജ്

പി.സി വിഷ്ണുനാഥിന്റെ അഴിമതി ആരോപണത്തിന് മറുപടിയുമായി മന്ത്രി വീണ ജോർജ്.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് KMSCL മരുന്ന് സംഭരിച്ചതെന്നും യാതൊരു അഴിമതിയും അതിൽ നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

2020 ൽ ഇതേ വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ വിഷയത്തിന്മേൽ മറുപടി പറഞ്ഞിരുന്നു.പ്രതിപക്ഷം ഇപ്പോൾ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും
സർക്കാർ നിലപാട് വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം,കൊള്ള നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ധനകാര്യ വിഭാഗം പരിശോധന നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മന്ത്രിക്ക് അനുമതി നൽകിയത് സംബന്ധിച്ച് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായി. കീഴ്‌വഴക്കം അനുസരിച്ചാണ് നടപടിയെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷനേതാവ് എതിർത്തു. തുടർന്ന് പ്രത്യേക റൂളിങ്ങിലൂടെ അനുമതി വാങ്ങിയാണ് മന്ത്രി മറുപടി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News