രണ്ടര വയസുകാരിയുടെ ദേഹത്ത് ചിപ്പ്… കുട്ടിക്ക് അമാനുഷിക ശേഷി; തൃക്കാക്കരയിലെ സംഭവത്തില്‍ അടിമുടി ദുരൂഹത

കാക്കനാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരിക്ക് ഹൈപ്പര്‍ ആക്ടീവ് രീതിയുണ്ടെന്നും ദേഹത്ത് ചിപ്പുണ്ടെന്നും, കുട്ടിയുടെ വിവരങ്ങള്‍ ആരൊക്കെയോ ചോര്‍ത്തുന്നുണ്ടെന്നും, മുറിവുകള്‍ സ്വയമുണ്ടാക്കിയതാണെന്ന് പരുക്കേറ്റ കുട്ടിയുടെ അമ്മ. എന്നാല്‍ ഈ മൊഴികളൊന്നും വിശ്വസനീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കൊച്ചി കാക്കനാട് ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയുടെ മൊഴി വിശ്വസീനയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. മാനസിക വിഭ്രാന്തി ഉള്ളതു പോലെയാണ് അമ്മയു൦ അമ്മൂമ്മയു൦ പെരുമാറുന്നതെന്ന് ശിശു ക്ഷേമ സമിതിയും വ്യക്തമാക്കി.

വെന്‍റിലേറ്ററില്‍ കഴിയുന്ന ആരോഗ്യനില ഗുരുതരമായി തുടരുന്നു. കേസില്‍ ആരോപണ വിധേയനായ പുതുവൈപ്പ് സ്വദേശി ആന്‍റണി ടിജിന്‍ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ മൊഴി നല്‍കി. രണ്ടര വയസ്സുകാരി ഹൈപ്പര്‍ ആക്ടീവ് ആണെന്ന അമ്മയുടെയും അമ്മൂമ്മയുടെ മൊഴി വിശ്വസനീയമല്ലെന്ന നിലപാടിലാണ് പൊലീസ്.

ആശുപത്രിയിൽ കുട്ടിയുടെ കൂടെ അമ്മയും അമ്മൂമ്മയുമാണ് ഉള്ളത്. ഇരുവരും മാനസികവിഭ്രാന്തിയുള്ളത് പോലെയാണ് പെരുമാറുന്നതെന്നും, പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി. കുട്ടിക്ക് ഹൈപ്പർ ആക്ടീവ് രീതിയുണ്ടെന്നും ദേഹത്ത് ചിപ്പുണ്ടെന്നും, കുട്ടിയുടെ വിവരങ്ങൾ ആരൊക്കെയോ ചോർത്തുന്നുണ്ടെന്നും, മുറിവുകൾ സ്വയമുണ്ടാക്കിയതാണെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാലീ മൊഴികളൊന്നും വിശ്വസനീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വെന്‍റിലേറ്ററിൽ രണ്ടാം ദിവസം പിന്നിടുകയാണ് പിഞ്ചുകുഞ്ഞ്. 48 മണിക്കൂർ കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്‍റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.

അതേസമയം കുട്ടിയുടെ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. എം ആർ ഐ പരിശോധനയില്‍ നട്ടെല്ലിൽ സുഷുമ്നാ നാഡിയ്ക്ക് മുൻപിൽ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചു. തലച്ചോറില്‍ നീർക്കെട്ടുമുണ്ട്.

അതിനിടെ കുട്ടിയുടെ അച്ഛന്‍ തൃക്കാക്കര സിഐയ്ക്ക് മുന്നിലെത്തി മൊഴി നല്‍കി. ആന്‍റണി ടിജിന്‍ ലഹരി മരുന്നിന് അടിമയാണെന്നും ഇയാള്‍ക്കെതിരെ നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും  കുട്ടിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടാവാമെന്നും അച്ഛന്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News