മുകള്‍ഭാഗത്തെ ചാക്കുകളില്‍ ആയുര്‍വേദ മരുന്നുകള്‍, അടിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍; രണ്ടുപേര്‍ പിടിയില്‍

ലോറിയില്‍ കടത്തിയ പത്ത് ലക്ഷം രൂപ വിലവരുന്ന ടണ്‍കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. ഓരോ ചാക്കിന് പുറത്തും എറണാകുളത്ത് കൈമാറേണ്ട ആളുകളുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു.

ലോറിയില്‍ മുകള്‍ഭാഗത്ത് കുറച്ച് ചാക്കുകളിലായി ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്തി. എന്നാല്‍ താഴെ പ്രത്യേക തട്ടുകളാക്കിയ ഭാഗം പരിശോധിച്ചപ്പോഴാണ് ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കാസര്‍കോട് സ്വദേശിയും ലോറി ഡ്രൈവറുമായ കാസര്‍കോട് ഉളിയത്തടുക്ക സ്വദേശി യൂസഫ്(51) ജാബിര്‍(32) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത്.

ഓരോ കടയിലും ചാക്കുകള്‍ ഇറക്കി പണം വാങ്ങുന്നതായിരുന്നു പ്രതികളുടെ രീതിയെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ പാന്‍മസാല വേട്ടയാണിതെന്നും പോലീസ് പറഞ്ഞു.

എറണാകുളത്തേക്ക് പുകയിലെ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് ദേശീയപാത ബൈപ്പാസില്‍ എസ്.എന്‍. കോളേജിന് സമീപം കണ്ണൂര്‍ ടൗണ്‍ പോലീസ് വാഹനപരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here