ആളുമാറി ആക്രമിക്കാന്‍ ശ്രമം; കൊല്ലത്ത് യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലത്ത് യുവാക്കളെ ആളുമാറി വെട്ടാന്‍ ശ്രമം. സംഭവം നടന്നത് കൊല്ലം അഞ്ചലിലാണ്. അഞ്ചല്‍ സ്വദേശി വിജില്‍ ആണ് യുവാക്കളെ വെട്ടാന്‍ ശ്രമിച്ചത്.

മുന്‍ വൈരാഗ്യമാണ് ആക്രമത്തിലേക്ക് വിജിലിനെ നയിച്ചത്. തന്റെ കൈ ഒടിച്ച ഏരൂര്‍ സ്വദേശിയെ വെട്ടാനാണ് വിജില്‍ എത്തിയത്. എന്നാല്‍ ആളുമാറി യുവാക്കള്‍ക്ക് നേരെയാണ് വിജില്‍ എത്തിയത്. അതേസമയം ആക്രമണത്തില്‍ നിന്നും ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പൊലീസില്‍ കേസ് നല്‍കിയെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും യുവാക്കള്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News