നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ല; ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. ഇതിനകംതന്നെ തുടരന്വേഷണം രണ്ട് മാസം പിന്നിട്ടുക്കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിന് നല്‍കിക്കൂടെയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

ഈ കേസിന് എന്താണ് പ്രത്യേകതയെന്നും ഒരാളുടെ മൊഴിയെക്കുറിച്ച് അന്വേഷിക്കാന്‍ ഇത്രയും സമയം എന്തിനെന്നും കോടതി ആരാഞ്ഞു. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നാല് തവണ സമയം നീട്ടി നല്‍കിയെന്നും കോടതി പറഞ്ഞു.

അതേസമയം തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും തുടരന്വേഷണത്തിന് നിയമ തടസമില്ലെന്നും കോടതി സമയപരിധി നിശ്ചയിച്ചാലും എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here