കിണർ ശുചീകരണത്തിനിടെ 40 അടി താഴ്ചയിലേക്ക് വീണയാളെ രക്ഷിച്ചു

കിണർ ശുചീകരണത്തിനിടെ കാൽവഴുതി വീണ തൊഴിലാളിയെ അഗ്നിശമന സേന രക്ഷിച്ചു. കോട്ടയം കുറവിലങ്ങാട് അപകടത്തിൽപെട്ട കുഞ്ഞുമോനെയാണ് (52‌) രക്ഷിച്ചത്. 40 അടി താഴ്ചയും മൂന്നു മീറ്റർ വീതിയുമുള്ള കിണറിലാണു കുഞ്ഞുമോൻ വീണത്.

നാട്ടുകാർ കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ശ്രീനാഥിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. 10 മിനിറ്റ് കൊണ്ട് കുഞ്ഞുമോനെ കരയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. സേനയുടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. കുഞ്ഞുമോന്റെ തലയ്ക്കും ശരീരത്തിനും ചതവുണ്ട്. കാലുകൾ ഒടിഞ്ഞെന്നും അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News