മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; പി. സതീദേവി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. പ്രബുദ്ധ കേരളത്തിന് ഇത് ഭൂഷണമല്ല. ചെറിയ പ്രായത്തിലെ ജനപ്രതിനിധിയായ ആര്യ രാജേന്ദ്രന്‍ കേരളത്തിന് അഭിമാനമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ആര്യയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പി. സതീദേവി കോഴിക്കോട് അറിയിച്ചു. ബാലുശേരി എം എല്‍ എ സച്ചിന്‍ദേവുമായി വിവാഹം തീരുമാനിച്ച സാഹചര്യത്തിലാണ് ആര്യ രാജേന്ദ്രന്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News