റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം: ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ക്രൂഡ് വില

റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 99.38 ഡോളര്‍ ആയി ഉയര്‍ന്നു. ഇത് കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ്.

ക്രൂഡ് വില കുത്തനെ ഉയരുന്നത് വിവിധ രാജ്യങ്ങളില്‍ ഇന്ധന വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ കയറ്റുമതിക്കാരാണ് റഷ്യ. എണ്ണയോടൊപ്പം പ്രകൃതി വാതകവും ഉത്പാദിപ്പിക്കുന്ന രാജ്യമാണ് റഷ്യ.

ഉക്രെയ്‌നെതിരെ നിരന്തരം ഭീഷണി മുഴക്കുന്ന റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കയും ബ്രിട്ടനും നിരവധി പാശ്ചാത്യ സഖ്യ കക്ഷികളും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഭീഷണിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News