കൊവിഡ് നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവ് പ്രഖ്യാപിക്കാന്‍ ബ്രിട്ടന്‍; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍

രണ്ട് വര്‍ഷം നീണ്ടുനിന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനിച്ച് ബ്രിട്ടന്‍. ‘കൊവിഡിനൊപ്പം ജീവിക്കുക’ എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ പ്രഖ്യാപിക്കും. ഇതോടെ കൊവിഡ് പോസിറ്റീവ് ആയവര്‍ക്കുള്ള സെല്‍ഫ് ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഇംഗ്ലണ്ടില്‍ ഇല്ലാതെയാക്കുമെന്നാണ് സൂചന. ഇത് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

സര്‍ക്കാരിന് വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന സൗജന്യ കൊവിഡ് പരിശോധനയും നിര്‍ത്തലാക്കും. സൗജന്യ ലാറ്ററല്‍ ഫ്‌ലോ ടെസ്റ്റുകളുടെ ലഭ്യത കുറയുമോ എന്നത് വ്യക്തമല്ല. എന്നാല്‍ പുതിയ പദ്ധതിയ്ക്കുള്ള ഫണ്ടിങ്ങിനെ ചൊല്ലി ട്രഷറിയും ആരോഗ്യ വകുപ്പും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സമൂഹത്തെ തന്റെ പുതിയ പദ്ധതിയിലൂടെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്ന് ജോണ്‍സന്‍ പറഞ്ഞു. പുതിയ ചികിത്സാരീതികളെയും വാക്സിനുകളെയും മാത്രം ആശ്രയിച്ച് കൊവിഡിനൊപ്പം ജീവിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. ജനുവരിയില്‍ മാത്രം കൊവിഡ് പരിശോധനയ്ക്കായി രണ്ട് ബില്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ ചെലവാക്കിയത്.

ഇന്ന് കോമണ്‍സിലെ പ്രസ്താവനയ്ക്ക് ശേഷം, ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ സര്‍ ക്രിസ് വിറ്റി, മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സ് എന്നിവരോടൊപ്പം പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News