ഉക്രെയിന്റെ പരമാധികാരവും, അതിര്‍ത്തി നിയന്ത്രണവും ലംഘിച്ച് അതിക്രമം നടത്തുന്ന റഷ്യക്കെതിരെ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതിന് പുതിയ ഉപരോധങ്ങളുമായി യുകെ. റഷ്യക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി സമ്മര്‍ദം ശക്തമാക്കുന്ന ഘട്ടത്തിലാണ് ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് ഇക്കാര്യം അറിയിച്ചത്.
രണ്ട് വിമത പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പ്രഖ്യാപിച്ചതോടെ ഉക്രെയിന്‍ പ്രതിസന്ധി കനക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഈസ്റ്റേണ്‍ ഉക്രെയിനിലെ ഡോണെട്സ്‌ക്, ലുഹാന്‍സ്‌ക് എന്നീ മേഖലകളെ അംഗീകരിക്കാനുള്ള തീരുമാനം ദുരുദ്ദേശമാമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
പുതിയ ഉപരോധങ്ങള്‍ വരുമെന്ന് ട്രസ് വ്യക്തമാക്കിയത് പുടിന്റെ നടപടികളെ വെറുതെവിടില്ലെന്ന് വ്യക്തമാക്കിയാണ്. സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് ഇതിനെതിരെ പ്രതികരണം നടത്തുമെന്നും അന്താരാഷ്ട്ര നിയമലംഘനം ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ലിസ് ട്രസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വിമത മേഖലകളെ അംഗീകരിച്ചതിന് പിന്നാലെ റഷ്യക്കെതിരെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തര ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഉക്രെയിനില്‍ റഷ്യ കൂടുതല്‍ കടന്നുകയറ്റം നടത്തിയാല്‍ നടപടികള്‍ കടിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.