ജെ സി ഡാനിയേൽ പുരസ്‌കാരം പി ജയചന്ദ്രന് സമ്മാനിച്ചു

2020 ലെ ജെ സി ഡാനിയേൽ പുരസ്‌കാരം ഗായകൻ പി ജയചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. പി ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതസന്ധ്യ പരിപാടിയുടെ മാറ്റുകൂട്ടി. IFFK യുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.

28-ാമത് ജെ സി ഡാനിയേൽ പുരസ്കാരമാണ് മുഖ്യമന്ത്രിയിൽ നിന്ന് ഭാവഗായകൻ ഏറ്റുവാങ്ങിയത്.അർഹമായ കരങ്ങളിലാണ് പുരസ്‌കാരം എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുരസ്‌കാര നിർണ്ണയ കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചതാണ് പി ജയചന്ദ്രന്റ പേരെന്ന് ജൂറി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ സാധിച്ചതിന്റെ സന്തോഷം പി ജയചന്ദ്രനും പങ്കുവച്ചു.

26-ാമത് ഐ എഫ് എഫ് കെ യുടെ ലോഗോ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. ഗായകരായ വിധു പ്രതാപ്, കല്ലറ ഗോപൻ, അഖില ആനന്ദ് തുടങ്ങിയവർ ചേർന്ന് ഒരുക്കിയ ഭാവ ഗാന സാഗരം എന്ന പരിപാടി പുരസ്‌കാര സമർപ്പണത്തിന് ശേഷം അരങ്ങേറി.

മന്ത്രി ജി ആർ അനിൽ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here