സിൽവർ ലൈൻ ; സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാന സർക്കാരിന് ഇതില്‍ നേരിട്ടുള്ള ബാധ്യതയില്ല. പദ്ധതിയ്ക്ക് സ്വീകരിക്കുന്ന വിദേശ വായ്പയുടെ വ്യവസ്ഥകൾ ഡി പി ആർ അംഗീകരിച്ച ശേഷമേ തീരുമാനിയ്ക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് അതിവേഗ റെയിൽവെ ലൈനുകൾ സ്റ്റാൻഡേർഡ് ഗേജുകളിലാണെന്നും സാമ്പത്തിക ദാതാക്കളുടെ താൽപര്യാർത്ഥമാണ് സ്റ്റാൻഡേർഡ് ഗേജ് നടപ്പിലാക്കുന്നതെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുതെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒരു പദ്ധതിയും മാറ്റിവെച്ചിട്ടില്ല. ഭാവിയിലെ സാമ്പത്തിക വളർച്ചയും വികസനവും കണക്കിലെടുത്താണ് വൻകിട പദ്ധതികളുടെ ലക്ഷ്യമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News