സംസ്ഥാനത്ത് കൊലപാതക-അക്രമ സംഭവങ്ങൾ വർധിച്ചു വരുന്നതായുള്ള ആരോപണം വസ്തുതാ വിരുദ്ധം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊലപാതക- അക്രമ സംഭവങ്ങൾ വർധിച്ചു വരുന്നതായുള്ള ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും 92 പ്രതികളിൽ 72 പേരെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു .UDF കാലത്ത് 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തിൽ പ്രതികളെ പിടികൂടി റിമാന്റ് ചെയ്തു.സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. കണ്ണൂർ ഹരിദാസിന്റെ കൊലപാതകത്തിൽ 4 പ്രതികളെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് ഷാൻബാബു കൊലക്കേസില്‍ ഒന്നും രണ്ടും പ്രതിക്കെതിരെ കാപ്പ ചുമത്തി.

ഗുണ്ടാ ആക്രമണം തടയാൻ ആവശ്യമായ നടപടി പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ ഓപ്പറേഷൻ കാവൽ നടപ്പാക്കി വരുന്നുണ്ട്. ഓപ്പറേഷൻ കാവൽ പദ്ധതി പ്രകാരം 904 പേർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിച്ചു.64 പേർക്കെതിരെ കാപ്പ ചുമത്തി. 1457 പേരെ അറസ്റ്റ് ചെയ്തു. കേരളത്തിൽ ക്രമസമാധാന തകർച്ചയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here