സിൽവർ ലൈൻ ; സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യത ഇല്ലെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതി കൊണ്ട് സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യത ഇല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.എന്നാൽ പദ്ധതി സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകും.

പദ്ധതിയ്ക്ക് സ്വീകരിക്കുന്ന വിദേശ വായ്പയുടെ വ്യവസ്ഥകൾ ഡി പി ആർ അംഗീകരിച്ച ശേഷമേ തീരുമാനിയ്ക്കൂവെന്നും ധനമന്ത്രി പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചക്ക്
കാരണമാകും.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒരു പദ്ധതിയും മാറ്റിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി വിദേശവായ്പയ്ക്കായി ഗ്യാരണ്ടി നിൽക്കാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും നിയമസഭയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News