ഏറ്റവും കൂടൂതല്‍ സ്‌നേഹം തോന്നിയ സഹഅഭിനേതാവ്; ദുല്‍ക്കര്‍ സല്‍മാന്‍

സ്‌ക്രീനിലെ ഏറ്റവും മികച്ച ജോടിയായിരുന്നു കെ പി എ സി ലളിതയെന്നും ഏറ്റവും കൂടുതല്‍ സ്‌നേഹം തോന്നിയ സഹഅഭിനേതാവാണെന്നും നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍. അഭിനേതാവെന്ന നിലയില്‍, തന്റെ ചിരി പോലെ ലളിതമായി നടനവൈഭവ്യവും ധരിക്കാന്‍ കഴിഞ്ഞ ഒരു അത്ഭുതമായിരുന്നു അവര്‍. തന്നോടൊപ്പം കലഹിക്കുന്ന അമ്മയും മകനുമായി വേഷമിടണമെന്ന് പറയാറുണ്ടായിരുന്നു, ഞങ്ങള്‍ക്ക് അതിന് സമയമുണ്ടാകുമെന്ന് കരുതി, ദുല്‍ക്കര്‍ സല്‍മാന്‍ പറഞ്ഞു.

‘ചക്കരേ, എവിടെയാ?’ എന്ന് ചോദിച്ചു കൊണ്ടാണ് പരസ്പരം സന്ദേശങ്ങള്‍ അയച്ചു തുടങ്ങാറെന്നും ദുല്‍ക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അവസാനമായി കണ്ടപ്പോള്‍ ഒരുമിച്ചെടുത്ത ചിത്രങ്ങള്‍ പങ്കു വെച്ചുകൊണ്ടാണ് ദുല്‍ക്കര്‍ സല്‍മാന്‍, കെ പി എ സി ലളിതയെക്കുറിച്ച് എഴുതിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News