
പുന്നോലിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുന്നോൽ സ്വദേശി നിജിൽദാസ് ആണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണിയാളെന്നാണ് സൂചന.
നേരത്തെ നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ് അടക്കം നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങിയെത്തിയയുടൻ വീടിനു മുന്നിൽ വച്ചാണ് പതിയിരുന്ന അക്രമി സംഘം ഹരിദാസിനെ വെട്ടിവീഴ്ത്തിയത്. കടലിൽ പോയി മടങ്ങിയെത്തിയ ഹരിദാസ് അടുക്കള ഭാഗത്തെത്തി ഭാര്യയെ മീൻ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു പോകുന്നതിനിടെ അക്രമികൾ ചാടി വീഴുകയായിരുന്നു.
രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ വെട്ടി വീഴ്ത്തി. ഹരിദാസിന്റെ ഇടതുകാൽ അറുത്തു വലിച്ച് എറിഞ്ഞു. ശരീരത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here