അങ്കത്തിനൊരുങ്ങി മണിപ്പൂര്‍ ; പ്രചാരണം ശക്തം

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ മണിപ്പൂരിൽ രാഷ്ട്രീയ കക്ഷികളുടെ പ്രചാരണങ്ങൾ ശക്തമാകുകയാണ്.ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മണിപ്പൂരിൽ ഭരണത്തുടർച്ചയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.ഈ തിരഞ്ഞെടുപ്പ് മണിപ്പൂരിന്റെ 25 വർഷത്തെ ഭാവി നിശ്ചയിക്കുന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

രണ്ടു ഘട്ടങ്ങളായി നടക്കുന്ന മണിപ്പൂർ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിജെപിയുടെ പ്രചരണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി.

കഴിഞ്ഞ ദിവസം ബിജെപി യെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധിയെ കടന്ന് ആക്രമിച്ച നരേന്ദ്ര മോദി, മണിപ്പൂരിൽ കോൺഗ്രസ്‌ ഒരു പദ്ധതിയും കൊണ്ട് വന്നിട്ടില്ലെന്ന് വിമർശിച്ചു.

ഈ തിരഞ്ഞെടുപ്പ് മണിപ്പൂരിന്റെ 25 വർഷത്തെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് ആണെന്നും ബിജെപിക്ക് മാത്രമേ മണിപ്പൂരിൽ വികസനം കൊണ്ട് വരാൻ സാധിക്കുകയുള്ളുവെന്നും മോദി കൂട്ടിചേർത്തു.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈവരിച്ച സ്ഥിരതയും സമാധാനവും ശാശ്വതമാക്കേണ്ടതുണ്ട്.

ബിജെപി സർക്കാരിനെ വീണ്ടും തെരഞ്ഞെടുക്കണമെന്നും നരേന്ദ്രമോദി അഭ്യർത്ഥിച്ചു.തുടർഭരണം ലക്ഷ്യമിട്ടാണ് ബിജെപി മണിപ്പൂരിൽ കളത്തിൽ ഇറങ്ങുന്നത്. 2017ൽ അട്ടിമറിയിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയത്.

കോൺഗ്രസ് 28 ഉം ബി.ജെ.പി 21 ഉം സീറ്റുകൾ നേടിയപ്പോൾ എൻ.പി.പി, എൻ.പി.എഫ്, തുടങ്ങിയ പ്രാദേശിക കക്ഷികളുടെയും എൽ.ജെ.പിയുടെയും പിന്തുണയോടെ ബി.ജെ.പി ഭരണത്തിലെത്തുകയായിരുന്നു. മണിപ്പൂരിൽ ഭരണം ഉറപ്പിക്കാൻ കോൺഗ്രസും ബിജെപിയും ശക്തമായ പ്രചരണങ്ങൾ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News