ഇന്ത്യ-ശ്രീലങ്ക ട്വൻറി – 20 പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ-ശ്രീലങ്ക ട്വൻറി – 20 പരമ്പരയ്ക്ക് നാളെ തുടക്കം. 3 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

വിൻഡീസിനെ ട്വൻറി – 20 പരമ്പരയിൽ വൈറ്റ് വാഷ് ചെയ്തതിന്റെ ആവേശത്തിലാണ് രോഹിത് ശർമയുടെ സംഘം. റിഷബ് പന്തിന്റെ അസാന്നിധ്യത്തിൽ ജസ്പ്രീത് ബൂമ്രയാണ് ടീമിന്റെ ഉപനായകൻ. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ഇഷാൻകിഷൻ എന്നിവരാണ് ബാറ്റിംഗിലെ പോരാളികൾ.മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ടീമിൽ ഉണ്ട്.

ബൂമ്രയ്ക്ക് പുറമെ രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ , ഹർഷൽ പട്ടേൽ, യുസവേന്ദ്ര ചഹൽ എന്നിവർ ബൌളിംഗ് ആക്രമണത്തിന് ചുക്കാൻ പിടിക്കും.

പരിക്കേറ്റ ദീപക് ചഹർ കളിക്കില്ല. അതേസമയം ദസുൻ ഷനക നയിക്കുന്ന ശ്രീലങ്കൻ ടീമിന്റെ വൈസ് ക്യാപ്ടൻ ചരിത് അസലങ്കയാണ്. വനിൻഡു ഹസറംഗ , ബിനുര ഫെർണാണ്ടോ എന്നിവരെ ഐസൊലേഷൻ കഴിഞ്ഞ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്തും നിസംഗ, കുശാൽ മെൻഡിസ്, ദനുഷ്ക്ക ഗുണതിലക എന്നിവർ ബാറ്റിംഗ് നിരയെ നയിക്കുമ്പോൾ മഹീഷ് തീക്ഷണ, ലഹിരുകുമാര, ഹസറങ്ക എന്നിവർക്കാണ് ബൌളിംഗ് ആക്രമണ ചുമതല. ആദ്യ ട്വന്റി-20 മത്സരം വ്യാഴാഴ്ച ലഖ്നൗവിലാണ്. രണ്ടും മൂന്നും മത്സരങ്ങൾ യഥാക്രമം 26, 27 തീയതികളിൽ ഹിമാചൽപ്രദേശിലെ ധരംശാലയിലും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here