സിൽവർ ലൈൻ കേരളത്തിന് അനിവാര്യം ; ഡി വൈ എഫ് ഐ

കേരളത്തിലെ യുവാക്കളുടെ തൊഴിലും,ഭാവി വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്ന സിൽവർ ലൈൻ പദ്ധതി കേരളത്തിന് അനിവാര്യമാണെന്ന് ഡി വൈ എഫ് ഐ വ്യക്തമാക്കി. പദ്ധതിക്കനുകൂലമായി സംസ്ഥാന തലത്തിൽ 250 കേന്ദ്രങ്ങളിൽ തുറന്ന സെമിനാർ സംഘടിപ്പിക്കും. ഇത്തവണ ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം ഏപ്രിൽ മാസം 27 മുതൽ 30 വരെ പത്തനംതിട്ടയിൽ നടക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി കേരളത്തിന് അനിവാര്യം ആണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കേരളത്തിലെ തൊഴിൽ, ഭാവി വികസനവുമായി ബന്ധപ്പെട്ട പദ്ധതി എന്ന നിലയിലാണ് ഡിവൈഎഫ്ഐ കാണുന്നത്.

പദ്ധതിക്കെതിരെ നിൽക്കുന്നത് ആര് എന്ന് ജനങ്ങൾ തിരിച്ചറിയണം.ഒരുഭാഗത്ത് ജമാ-അത്തെ ഇസ്‌ലാമിയും, ആർ എസ് എസും, ബി ജെ പിയും ഇവരുടെ കൂടെ കോൺഗ്രസും പദ്ധതി എതിർക്കുന്നു. വികസനത്തിനെതിരെ മുന്നണി തന്നെ രൂപപ്പെടുന്നുവെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

പദ്ധതിക്ക് അനുകൂലമായി പ്രചാരണത്തിന് ഡിവൈഎഫ്ഐ തുടക്കം കുറിക്കും. 250 കേന്ദ്രങ്ങളിൽ തുറന്ന സെമിനാർ സംഘടിപ്പിക്കും. ഈ മാസം 25ന് തിരുവനന്തപുരത്ത് ഇതിന് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഏപ്രിൽ 27 മുതൽ 30 വരെ പത്തനംതിട്ടയിൽ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ അമ്പതിനായിരം പുതിയ അംഗങ്ങൾ സംഘടനയുടെ ഭാഗമായി. പൊതിച്ചോറ് വിതരണം, രക്തദാനം തുടങ്ങി പൊതുജന സേവന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News