എയർതിംഗ്സ് മാസ്റ്റേഴ്സ് ; ക്വാർട്ടർ കാണാതെ ആർ പ്രഗ്‌നാനന്ദ പുറത്ത്

ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റായ എയർതിംഗ്സ് മാസ്റ്റേഴ്സിൽ നിന്നും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്‌നാനന്ദ ക്വാർട്ടർ കാണാതെ പുറത്തായി.

പ്രാഥമിക ഘട്ടത്തിലെ പതിനഞ്ചാമത്തെയും അവസാനത്തെയും റൌണ്ടിൽ പ്രഗ്നാനന്ദ റഷ്യയുടെ വ്ളാഡിസ്ലാവ് ആർട്ടെമിയേവിനെ തോൽപിച്ചെങ്കിലും ക്വാർട്ടർ പ്രവേശനം നഷ്ടമായി.

ടൂർണമെൻറിന്റെ എട്ടാം റൌണ്ടിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ 16കാരൻ പ്രഗ്നാനന്ദ അട്ടിമറിച്ചിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ 15 റൌണ്ടുകളിൽ നിന്ന് 5 വിജയങ്ങളും 4 സമനിലയും ആറ് തോൽവിയും ഉൾപ്പെടെ 19 പോയിൻറുമായി പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ആദ്യ എട്ട് പേർ നോക്കൌട്ട് ഘട്ടത്തിലേക്ക് കടന്നു. ആകെ 16 കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here