എന്നെ സ്നേഹിച്ചവരെയും പ്രസ്ഥാനത്തെയും എനിക്ക് മറക്കാനാവില്ല:ലളിത ചേച്ചിയുടെ വാക്കുകൾ

പല ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോഴും പ്രസ്ഥാനത്തെയും കെ പി എ സിയെയും എന്നും നെഞ്ചോട് ചേര്‍ത്തിരുന്നു, കെ പി എ സി ലളിത. എല്ലാം ഉണ്ടാക്കിയത് കെ പി എ സിയില്‍ നിന്നാണ്, കഴിഞ്ഞ ജീവിതത്തെക്കുറിച്ച് ഓര്‍ക്കാത്ത ഒരു ദിനം പോലുമില്ലെന്നും ഇതുപോലെ കളിച്ച് ചിരിച്ച് തന്നെ ഇഷ്ടപ്പെടുന്നവരുടെ ഇടയില്‍ ജീവിക്കുന്നതാണ് സന്തോഷമെന്നും കെ പി എ സി ലളിത ജെ ബി ജംഗ്ഷനില്‍ പറഞ്ഞു.

കെ പി എ സി ലളിതയുടെ വാക്കുകള്‍:

അന്ന് കെ പി എ സിയില്‍ ഡാന്‍സ് കളിച്ചു കാണിച്ചു, അഭിനയിച്ചു കാണിച്ചു. ശേഷം സുലോചനച്ചേച്ചിയെ കണ്ടപ്പോള്‍ ചേച്ചി പറഞ്ഞു, ‘നിന്നെ അവര്‍ക്ക് ഇഷ്ടമായത് ഡാന്‍സ് കൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല, നിന്റെ സ്മാര്‍ട്ട്‌നെസ് കൊണ്ടാണ്. സഖാക്കള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് എന്നും ഈ പേര് നിലനിര്‍ത്തണം, കെ പി എ സിയുടെ എല്ലാമെല്ലാമായി നില്‍ക്കണം.’ കുറച്ച് ദിവസം കഴിഞ്ഞ് അവര്‍ വിളിക്കുമെന്ന് സുലോചനച്ചേച്ചിയാണ് ആദ്യം പറയുന്നത്. അതില്‍പ്പരം സന്തോഷം വേറെ ഇല്ലായിരുന്നു.

10ാം വയസ്സില്‍ കാലില്‍ ചിലങ്ക കെട്ടി. 16ാം വയസില്‍ അച്ഛന് സുഖമില്ലാതായി. പിന്നെ കുടുംബ ഭാരം എന്റെ തലയിലായി. 4 ഇളയ പിള്ളേര്‍ ഉണ്ടായിരുന്നു. 4 പേരുടെ കല്ലാണം കഴിച്ചു, അനിയത്തിയെ പഠിപ്പിച്ചു, സ്ഥലം വാങ്ങിച്ചു. എല്ലാം കെ പി എ സി ഉള്ളതു കൊണ്ടാണ്. അന്നെന്റെ ശമ്പളം 100 രൂപയായിരുന്നു. അത് മിച്ചം പിടിച്ചാണ് എല്ലാം ഉണ്ടാക്കിയത്. അല്ലാതെ ഒരു കുടുംബ സ്വത്തും ഉണ്ടായിരുന്നില്ല.

ഭരതേട്ടന്‍ മരിക്കുമ്പോള്‍ 90 ലക്ഷം രൂപ കടവും രണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായിരുന്നു. ആളുകളുടെ സ്‌നേഹം ഏറ്റവും കൂടുതല്‍ മനസിലായത് മകന്‍ കിടപ്പിലായപ്പോഴാണ്. എന്റെ വിളിയിലല്ല, എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുടെ വിളിയാണ് അവനെ രക്ഷിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News