വേഷപ്പകര്‍ച്ചകളിലൂടെ മലയാള സിനിമയില്‍ അദ്ഭുതം സൃഷ്ടിച്ച നടി; അഭ്രപാളിയില്‍ പകര്‍ന്നാടിയത് 500ലേറെ കഥാപാത്രങ്ങള്‍

നാടകത്തില്‍ നിന്നും വെള്ളിത്തിരയിലെത്തി ഒട്ടും നാടകീയത ഇല്ലാതെ അത്യുജ്ജ്വല കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യപ്രതിഭയാണ് കെപിഎസി ലളിത. അയല്‍പക്കത്തെ ചേച്ചിയായും അമ്മയായും സഹോദരിയായുമെല്ലാം മലയാളികള്‍ ലളിതച്ചേച്ചിയെ ഇരകുകൈയും നീട്ടി സ്വീകരിച്ചു. സ്‌ക്രീനില്‍ കാണുന്നത് തങ്ങളില്‍ ഒരാളെയെന്ന് പ്രേക്ഷകന് തിരിച്ചറിയുന്നിടത്താണ് ഒരു കഥാപാത്രം വിജയിക്കുന്നത്. ഇക്കാര്യത്തില് നൂറ് ശതമാനവും നീതി പുലര്‍ത്തിയിരുന്നു, കെപിഎസി ലളിത.

മലയാള സിനിമ എക്കാലവും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന സര്‍വ്വംസഹയായ അമ്മയായിരുന്നില്ല കെപിഎസി ലളിതയുടെ ഒട്ടുമിക്ക അമ്മ വേഷങ്ങളും. കഥാപാത്രത്തിന്റെ വേഷവിധാനങ്ങളില് മറ്റ് അമ്മ കഥാപാത്രങ്ങളുമായി സാമ്യമുണ്ടാകും. എന്നാല് കഥാപാത്രത്തിന്റെ രീതിയിലെ വ്യത്യസ്തത സ്‌ക്രീനില് മികവുറ്റതാക്കി ലളിത. കഠിന ഹൃദയയായ അമ്മയായിട്ടാണ് വടക്കുനോക്കിയന്ത്രത്തിലെ അമ്മയെ ശ്രീനിവാസന് എഴുതിവച്ചിരിക്കുന്നത്. സത്യന് അന്തിക്കാടിന്റെ സന്മനസ്സുള്ളവര്ക്ക് സമാധാനത്തില് ഭയമാണ് കാര്ത്യായനി എന്ന അമ്മയുടെ മുഖമുദ്ര. പക്ഷേ ആ ഭയം കണ്ട് പ്രേക്ഷകര് ചിരിച്ചുവെങ്കില് അത് ലളിത എന്ന അഭിനേത്രിയുടെ മികവാണ്.

സ്ഫടികത്തിലും വീണ്ടും ചില വീട്ടുകാര്യത്തിലും, അച്ചന്-മകന് സംഘര്ഷങ്ങളില് പെട്ട് പോകുന്ന അമ്മയുടെ നിസ്സഹായതയും, തീക്ഷ്ണതയും ഒരേപോലെ അഭിനയിച്ച് വിജയിപ്പിക്കാന് സാധിച്ചു എന്നതാണ് കെപിഎസി ലളിത എന്ന അഭിനേത്രിയുടെ മികവ്. വാല്ക്കണ്ണാടി, കന്മദം തുടങ്ങി നോവ് പടര്ത്തിയ നിരവധി അമ്മ കഥാപാത്രങ്ങള്‍ വേറെയും. ഏത് കഥാപാത്രം ചെയ്യുമ്പോഴും നര്‍മ്മത്തിന്റെ അംശം അതില് കൊണ്ടുവരാന്‍ കഴിയുന്നു എന്നതാണ് മലയാളികള്‍ക്ക് കെപിഎസി ലളിത പ്രിയങ്കരിയായി മാറാനുള്ള മറ്റൊരു പ്രധാന ഘടകം.

മണിച്ചിത്രത്താഴിലെ ഭാര്ഗവിയും കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും ഗോഡ്ഫാദറിലെ കൊച്ചമ്മിണിയുമെല്ലാം ഇപ്പോഴും മലയാളികള്‍ ഓര്ത്ത് ചിരിക്കുന്ന കഥാപത്രങ്ങളാണ്. വരവേല്പ്പിലെ ശാന്തയും, സന്ദേശത്തിലെ ലതയും സ്വത്തിന് വേണ്ടി ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന കഥാപാത്രമാണെങ്കിലും എത്ര നര്‍മ്മത്തോടെയാണ് ലളിത ആ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയിരിക്കുന്നത്.

തേന്മാവിന് കൊമ്പത്തില് കാമുകിയായി എത്തിയ കാര്ത്തു, അന്നും ഇന്നും മലയാള സിനിമയിലെ കാമുകി കഥാപാത്രങ്ങളില് നിന്നും ഒരു പടി മുന്നില് നില്ക്കുന്നതാണ്. ഇതേ കെപിഎസി ലളിതയാണ് അമരത്തിലെ ഭാര്ഗവിയായും വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണായും എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചത് എന്നത് മറ്റൊരു വശം.

മലയാളികള്‍ക്ക് ഇന്നും നാരായണി എന്നാല് കെപിഎസി ലളിതയുടെ ആ ശബ്ദമാണ്. ശബ്ദം കൊണ്ട് മാത്രം കഥാപാത്രത്തെ പ്രേക്ഷക മനസിലേക്ക് എത്തിക്കാന്‍ കെപിഎസി ലളിതയ്ക്കായി. അഭ്രപാളികളില് പകര്ന്നാടിയത് 500ലേറെ കഥാപാത്രങ്ങള്‍. ഇങ്ങനെ പറഞ്ഞാല് തീരാത്ത എത്രയെത്ര കഥാപാത്രങ്ങള്‍. കെപിഎസി ലളിതയ്ക്ക് പകരം വയ്ക്കാന് മറ്റാരുമില്ല എന്നത് തന്നെയാണ് സത്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News