അജിത്ത് അഗാര്‍ക്കര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സഹപരിശീലകനാകും

മുന്‍ ഇന്ത്യന്‍ താരം അജിത്ത് അഗാര്‍ക്കര്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിലേക്ക് എത്തുന്നു.

മുഖ്യപരിശീലകനായ റിക്കി പോണ്ടിംഗ്, ബാറ്റിംഗ് പരിശീലകന്‍ പ്രവീണ്‍ ആംബ്രേ, ബൗളിംഗ് പരിശീലകന്‍ ജയിംസ് ഹോപ്‌സ് എന്നിവര്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെയും ഡല്‍ഹി പരിശീലക സംഘത്തിലേക്ക് എത്തിച്ചിരുന്നു.

അഗാര്‍ക്കര്‍ മുന്‍പ് 2011-13 കാലഘട്ടത്തില്‍ ഡല്‍ഹി ടീമിന്റെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നു. കമന്റേറ്ററുടെ റോളില്‍ നിലവില്‍ തിളങ്ങുന്ന താരം പുതിയ സീസണ്‍ മുതല്‍ വീണ്ടും പരിശീലകന്റെ സ്ഥാനത്തേക്ക് എത്തുകയാണ്.

അഗാര്‍ക്കര്‍ ഏകദിനത്തില്‍ 288 വിക്കറ്റുകളും ടെസ്റ്റില്‍ 58 വിക്കറ്റുകളും നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News