പത്ത്, പ്ലസ് ടു കുട്ടികൾക്ക് സായാഹ്ന ക്ലാസ്; അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

പത്താം ക്ലാസ്,പ്ലസ് ടു കുട്ടികൾക്ക് പഠന പിന്തുണക്കായി സായാഹ്ന ക്ലാസ്സുമായി കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഓരോ ക്ലാസിലും ടെസ്റ്റ് നടത്തി പഠനനിലവാരം വിലയിരുത്തിയാണ് സായാഹ്ന ക്ലാസിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

പത്താം ക്ലാസിൽ 30 കുട്ടികളും ഹയർസെക്കൻഡറിയിൽ 34 കുട്ടികളുമാണ് സായാഹ്ന ക്ലാസിൽ പങ്കെടുക്കുന്നത്. കുട്ടികൾക്ക് സ്കൂളിൽ നിന്ന് ലഘുഭക്ഷണവും നൽകുന്നുണ്ട്. പരീക്ഷാഭീതി അകറ്റാനുള്ള പ്രത്യേക സെഷനുകളും സായാഹ്ന ക്ലാസിന്റെ ഭാഗമാണ്. ഒരു ദിവസം രണ്ട് വീതം അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്കൂൾ സന്ദർശിച്ചു. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ മാതൃക മറ്റു സ്കൂളുകൾക്കും പിന്തുടരാവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here