ഉത്തര്‍പ്രദേശില്‍ ബിജെപി അധ്യക്ഷന്‍ പറന്നിറങ്ങി; സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു!

യുപിയിലെ ബാലിയ ജില്ലയില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ ഹെലികോപ്റ്ററില്‍ പറന്നിറങ്ങവെ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഹെലികോപ്റ്ററില്‍ നിന്നുള്ള ശക്തമായ കാറ്റാണ് ചുറ്റുമതില്‍ തകര്‍ന്നുവീഴാന്‍ ഇടയാക്കിയത്.

ഇലക്ഷന്‍ പ്രചരണത്തിനായി ബാലിയ ജില്ലയിലെ ഫെഫന മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും സംസ്ഥാന മന്ത്രിയുമായ ഉപേന്ദ്ര തിവാരിക്കുവേണ്ടി എത്തിയതായിരുന്നു നദ്ദ. ഹെലികോപ്റ്റര്‍ പറന്നിറങ്ങാനായി റാത്സര്‍ ഇ്ന്റര്‍ കോളേജിന്റെ ഗ്രൗണ്ടിലാണ് ഹെലിപാഡ് തയാറാക്കിയിരുന്നത്.

എന്നാല്‍ ഹെലികോപ്റ്ററില്‍ നിന്നുള്ള കാറ്റിന്റെ ശക്തിയില്‍ ചുറ്റുമതില്‍ തകര്‍ന്നു വീഴുകയായിരുന്നു. അതേസമയം ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ഇല്ല. ഇതിനകം തന്നെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഇതോടെ ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here