നവാബ് മാലിക്ക് അറസ്റ്റില്‍

ബിജെപിക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ച മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിൽ ഇഡി നവാബ് മാലിക്കിനെ ചോദ്യം ചെയ്തിരുന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്, കേന്ദ്രം ഇഡിയെ ഉപയോഗിച്ച് നവാബ് മാലിക്കിനെ വേട്ടയാടുകയാണെന്ന് ശിവസേന ആരോപിച്ചു.

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്  നവാബ് മാലിക്കിനെ  വീട്ടിൽ വച്ചും ഇഡി ഓഫിസിൽ വച്ചും ചോദ്യം ചെയ്തത്.

ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട്​ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതി​ൽ ദുരൂഹത ആരോപിച്ച്​ നവാബ് മാലിക്നിരന്തരം ചോദ്യങ്ങളുന്നയിച്ചിരുന്നു . കേന്ദ്രസർക്കാരിനും ബിജെപി നേതാക്കന്മാർക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

നാർക്കോട്ടിക് കംട്രോൾ ബ്യൂറോ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് മാലിക്കാണ്. എൻ.സി.ബി മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെക്കെതിരെയും  കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ നിലവിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. അതേസമയം ബിജെപി നേതാക്കൾക്ക് എതിരായ വിമർശനങ്ങളുടെ പേരിൽ ആണ് കേന്ദ്ര ഏജൻസിയുടെ നടപടിയെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് വ്യക്തമാക്കിയിരുന്നു. ഇതേ രീതി 2024 ന് ശേഷം ബിജെപി നേതാക്കളും പ്രതീക്ഷിക്കണമെന്നും അദ്ദേഹം മുംബൈയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News