മാധ്യമം പത്രത്തിലെ ജീവനക്കാര്‍ സമരത്തില്‍

സമയത്ത് ശമ്പളം നല്‍കാതിരിക്കുന്ന ജമാഅത്തെ ഇസ്ലാമി മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ സമരം തുടങ്ങി. പ്രതിസന്ധി കാലത്ത് മാനേജ്‌മെന്റ് ആവശ്യപ്പെട്ട പ്രകാരം ശമ്പളത്തില്‍ നിന്നും കോടികള്‍ വിട്ടു നല്‍കിയ ജീവനക്കാരെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും പൂര്‍ണശമ്പളം നല്‍കാതെ വഞ്ചിച്ച മാനേജ്‌മെന്റിനെതിരെയാണ് സമരം.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ഹെഡ് ഓഫീസിനു മുന്നില്‍ രാവിലെ 10 മണി മുതല്‍ 12 മണിക്കൂര്‍ സൂചനാ ധര്‍ണ ആരംഭിച്ചു. ഇന്നത്തെ സമരം സൂചന മാത്രമാണെന്ന് മാധ്യമം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. തുടര്‍ന്ന് കണ്ണും കാതും അടച്ചുപൂട്ടിയിരിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനമെങ്കില്‍ റിലേ സത്യാഗ്രഹവും നിരാഹാരസത്യാഗ്രഹവും മരണംവരെ സത്യാഗ്രഹവുമടക്കമുള്ള സമരപരമ്പരകളിലേക്ക് കടക്കേണ്ടിവരുമെന്ന് എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News