സിബിഎസ്ഇ പരീക്ഷ ഓഫ് ലൈനായി നടത്തണമെന്ന് സുപ്രീം കോടതി

സിബിഎസ്ഇ പരീക്ഷ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

പകരം പരീക്ഷ ഓഫ്ലൈനായി നടത്തണമെന്ന് കോടതി അറിയിച്ചു. ഹര്‍ജി പരിഗണിച്ചത് ജസ്റ്റീസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അടങ്ങിയ ബെഞ്ചാണ്്. ഹര്‍ജി തെറ്റായ സന്ദേശം നല്‍കുമെന്നും കഴിഞ്ഞ തവണ ഇടപെട്ടത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് പരീക്ഷാ സമ്പ്രദായത്തില്‍ തന്നെ കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കും. ഇത്തരം ഹര്‍ജികള്‍ വിദ്യാര്‍ഥികള്‍ക്ക് തെറ്റായ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഇത്തരം അപേക്ഷകള്‍ അവരെ വഴിതെറ്റിക്കുമെന്നും ജസ്റ്റീസ് ഖാന്‍വില്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News