ഉരുളക്കിഴങ്ങ് വണ്ണം കൂട്ടുമോ? ഒരു നിമിഷം ഇത് ശ്രദ്ധിക്കൂ

പലർക്കും വണ്ണം കൂടുമെന്നോ കുറയുമെന്നോ ഉള്ള ആശങ്കകളാൽ പലതരത്തിലുമുള്ള ഭയമുണ്ട്. അതുപോലെ വണ്ണം കൂടുമെന്ന് പേടിച്ച് പലരും ഒഴിവാക്കുന്ന ഒരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ്.

വിപണിയിൽ ഉരുളക്കിഴങ്ങ് കൊണ്ടുള്ള ധാരാളം പലഹാരങ്ങൾ ഇന്ന് ലഭ്യമാണ്. യഥാർത്ഥത്തിൽ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമാണ് ഉരുളക്കിഴങ്ങെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലാണെന്നും അതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും പറയുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും.

ഉരുളക്കിഴങ്ങ് പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് പഞ്ചസാരയെ ഉയർന്ന നിരക്കിൽ വിഘടിപ്പിച്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഉരുളക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.


ഉരുളക്കിഴങ്ങ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ…

എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും. രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് മികച്ചതാണ്. ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും.

ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ സെല്ലിന്റെ വളർച്ച തടയും. ആരോഗ്യവും സൗന്ദര്യവുമുള്ള ചർമം സ്വന്തമാക്കാൻ ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുളിവുകളും പാടുകളുമകറ്റി ചർമം സുന്ദരവും മൃദുലവുമാക്കുന്നു.

ശാരീരിക വ്യായാമത്തിനു ശേഷമുള്ള ക്ഷീണമകറ്റാനും മസിലുകളുടെ വളർച്ചയ്ക്കും ഉരുളക്കിഴങ്ങിൽ ഏറെയളവിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് സഹായിക്കും.

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന കോ എൻസൈമായ ആൽഫ ലിപ്പോയിക് ആസിഡ് മൊത്തത്തിലുള്ള വൈജ്ഞാനിക ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

അൽഷിമേഴ്‌സ് രോഗികളിലും ഈ ആസിഡ് ഗുണം ചെയ്യും. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്റെ പ്രവർത്തനത്തെ (സിങ്ക്, ഫോസ്ഫറസ്, ബി കോംപ്ലക്സ് ഉൾപ്പെടെ) ഗുണപരമായി ബാധിക്കുന്നു. നാഡീസംബന്ധമായ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ബി 6 വളരെ പ്രധാനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News