വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍

75 കാരിയായ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരന്‍ പിടിയില്‍. മഹാരാഷ്ട്ര ഡോംബിവ്‌ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജീവനക്കാരന്‍ ഒന്നിലധികം തവണ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയോധിക പൊലീസിന് മൊഴി നല്‍കി. ആശുപത്രി ജീവനക്കാരനായ കനദാസ് വൈഷ്ണവി(33)നെ സംഭവത്തില്‍ രാംനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് വയോധികയെ ഡോംബിവ്‌ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് തന്നെ എക്‌സ്‌റേ പരിശോധനക്ക് കൊണ്ടുപോകുന്ന വേളയിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷമാണ് വയോധിക തന്റെ വീട്ടുകാരോട് നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. ഇതോടെ ഇവരുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്ദ്യോഗസ്ഥന്‍ സച്ചിന്‍ സന്‍ബോര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News