മലബാർ സ്‌പെഷ്യൽ ഇറച്ചിപ്പത്തിരി നമുക്കൊന്ന് ട്രൈ ചെയ്താലോ?

മലബാറിന്റെ സ്വന്തം വിഭവമാണ് ഇറച്ചിപ്പത്തിരി. കൊതിയൂറും ഇറച്ചിപ്പത്തിരി നമുക്ക് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ?

Irachi Pathiri - KitchenTreasures

ആവശ്യമായ സാധനങ്ങൾ

1.ബിഫ് – അരക്കിലോ, ചെറിയ കഷണങ്ങളാക്കിയത്

2.മഞ്ഞൾപ്പൊടി – കാൽ ചെറഇയ സ്പൂൺ

മുളകുപൊടി – കാല്‍ ചെറിയ സ്പൺ

മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ERACHI PATHIRI RECIPE - GoToChef

3.വെളിച്ചെണ്ണ – പാകത്തിന്

4.സവാള – അഞ്ച്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

ഇഞ്ചി – ഒരു ചെറിയ കഷണം, പൊടിയായി അരിഞ്ഞത്‌

വെളഉത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്

5.മുളകുപൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.മൈദ – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

നെയ്യ് – ഒരു വലിയ സ്പൂൺ

7.മുട്ട പുഴുങ്ങിയത് – നാല്, ഓരോന്നും നാലാക്കിയത്

8.എണ്ണ – വറുക്കാൻ ആവശ്യത്തിന്

‌പാകം ചെയ്യുന്ന വിധം

ബീഫ് ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു മിക്സിയിൽ ചതച്ചെടുക്കണം. വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കുക. മസാല മണം വരുമ്പോൾ ചതച്ചു വച്ചിരിക്കുന്ന ഇറച്ചി ചേർത്തിളക്കി വാങ്ങി വയ്ക്കുക.

പത്തരി

ശേഷം ആറാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിപ്പരുവത്തിൽ നന്നായി കുഴച്ചശേഷം ചെറിയ ഉരുളകളാക്കി വയ്ക്കണം. ഓരോ ഉരുളയും പൂരി വലുപ്പത്തിൽ പരത്തി, നടുഭാഗത്ത് ഒരു മുട്ടക്കഷണം വച്ച് ഇതിനു മുകളിൽ തയാറാക്കിയ ഇറച്ചിക്കൂട്ട് അൽപം വച്ച് അതിനു മുകളിൽ മറ്റൊരു പൂരി വച്ച് അരികു പിരിച്ചു വയ്ക്കുക.

ചൂടായ എണ്ണയിൽ വറുത്തു കോരി ചൂടോടെ കഴിക്കൂ, വായിക്കുമ്പോഴേ വായിൽ വെള്ളമൂറുന്നില്ലേ? അപ്പൊ കഴിക്കുമ്പോഴോ ????

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News