‘ഭാസിച്ചേട്ടനുമായി എനിക്കുള്ള ബന്ധം, അത് എങ്ങനെയാണെന്നൊന്നും എന്നോടു ചോദിക്കരുത്’; കെപിഎസി ലളിത

”ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിർവചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാൽ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്.

ഭാസിച്ചേട്ടനുമായി എനിക്കുള്ള ബന്ധം അത് എങ്ങനെയാണെന്നൊന്നും എന്നോടു ചോദിക്കരുത്. ഒരുതരം ആത്മബന്ധം. അത് നമ്മുടെ ഉള്ളിന്റെയുള്ളിലുള്ളതാണ്. തികച്ചും വ്യക്തിപരവും സ്വകീയവും. ഏതു തരത്തിൽ വേണമെങ്കിലും നിങ്ങൾക്കതെടുക്കാം, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം”.

ഇങ്ങനെയായിരുന്നു മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്ന തോപ്പിൽ ഭാസിയും നടി കെപിഎസി ലളിതയും തമ്മിലുണ്ടായിരുന്ന ഗാഢമായ ആത്മബന്ധം. ‘കഥ തുടരും’ എന്ന തന്റെ ആത്മകഥയിലാണ് തോപ്പിൽ ഭാസിയുമായുള്ള ബന്ധത്തെ കുറിച്ച് കെപിഎസി ലളിത വിവരിക്കുന്നത്.

It will be so until I close my eyes' | KPAC Lalitha Thoppil Bhasi - time.news - Time News

1964 സെപ്റ്റംബർ 4ന് കെപിഎസിയിൽ അഭിമുഖത്തിന് ചെല്ലുമ്പോഴാണ് തോപ്പിൽ ഭാസിയെ ലളിത ആദ്യമായി കാണുന്നത്. തന്റെ ആദരവുകളിലേക്കും സ്നേഹങ്ങളിലേക്കും ജീവിതവിജയങ്ങളിലേക്കും ആണ് ആ മനുഷ്യൻ കയറിവന്നത് എന്ന് ലളിത പറയുന്നു.

തോപ്പിൽ ഭാസിയുമായുള്ള ബന്ധത്തെപ്പറ്റി ലളിത പറയുന്നതിങ്ങനെ

ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിർവചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാൽ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്. ഭാസിച്ചേട്ടനുമായി എനിക്കുള്ള ബന്ധം അത് എങ്ങനെയാണെന്നൊന്നും എന്നോടു ചോദിക്കരുത്.

Celebrating the Inimitable KPAC Lalitha: Malayalam Cinema Loses an Iconic Actor

ഒരുതരം ആത്മബന്ധം. അത് നമ്മുടെ ഉള്ളിന്റെയുള്ളിലുള്ളതാണ്. തികച്ചും വ്യക്തിപരവും സ്വകീയവും. ഏതു തരത്തിൽ വേണമെങ്കിലും നിങ്ങൾക്കതെടുക്കാം, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

ഇന്നും ഒരു സിനിമയിലഭിനയിക്കാനോ മേക്കപ്പിടാനോ തുടങ്ങും മുൻപ് ഞാൻ ഭാസിച്ചേട്ടനെ മനസ്സുകൊണ്ട് നമസ്കരിക്കും. അച്ഛൻ, അമ്മ, എന്റെ മക്കളുടെ അച്ഛൻ, ഭാസിച്ചേട്ടൻ ഈ നാലുപേരെയാണ് ഞാനാദ്യം നമസ്കരിക്കുന്നത്. അതുകഴിഞ്ഞിട്ടേ ഞാൻ ദൈവത്തെ വിളിക്കാറുള്ളൂ. ഇന്നുമതേ, എന്നുമതേ. എന്റെ കണ്ണുകൾ അടയുന്നതുവരെ അങ്ങനെയായിരിക്കും. ‌‌‌

KPAC Lalitha don't have big savings, only meagre amount obtained from acting, govt's medical help should not be made a controversy, says minister - KERALA - GENERAL | Kerala Kaumudi Online

ഭാസിച്ചേട്ടനും ഞാനുമായുള്ള ഗാഢമായ ആത്മബന്ധം എന്താണെന്ന് ചോദിച്ചാൽ അതിനപ്പുറത്തേക്ക് ഒരു ബന്ധവുമില്ലെന്നായിരിക്കും എന്റെ മറുപടി. എന്റെ ദൈവമായിട്ടെടുക്കാം, അമ്മയായിട്ടെടുക്കാം, അച്ഛനായിട്ടെടുക്കാം, സ്നേഹിതനായിട്ടെടുക്കാം, ഇഷ്ടകാമുകനുമായിട്ടെടുക്കാം….. എന്നോടു ചിലർക്കെങ്കിലും വെറുപ്പുണ്ടാകാൻ കാരണവും ഇതുതന്നെയായിരിക്കണം.

അരോടും പറയാതെ, എന്നോടുപോലും പറയാതെ ഭാസിച്ചേട്ടൻ എനിക്കുവേണ്ടി ഒരുപാടുകാര്യങ്ങൾ ചെയ്തു. ഭാസിച്ചേട്ടന്റെ പേനയിലൂടെ ഉയിർകൊണ്ട കഥാപാത്രങ്ങളിലൂടെയാണ് ഞാൻ സിനിമയിലെത്തിയത്. എനിക്കുവേണ്ടി മാത്രം സൃഷ്ടിച്ച കഥാപാത്രങ്ങളാണ് എന്നുപോലും തോന്നും. അതായിരുന്നു എനിക്കു കിട്ടിയ അനുഗ്രഹം. അല്ലെങ്കിൽ ഇത്രയും വലിയ വേഷത്തിനൊക്കെ ആരാണ് അക്കാലത്ത് എന്നെ വിളിക്കുക?

തോപ്പില്‍ഭാസിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് | Drama | Thoppil Bhasi | Entertainment News | Manorama News

ഞാനോർക്കുന്നു, കെപിസിസിയിൽ ചേർന്ന ഒരാഴ്ച കഴിഞ്ഞപ്പോൾ ഭാസിച്ചേട്ടൻ എന്നെ അടുത്തേക്കുവിളിച്ചു പറഞ്ഞു. എനിക്കൊരൊറ്റ പെങ്ങളേയുള്ളൂ- ഭാർഗവി. ഞാനതുപോലെയാണ് നിന്നെ കാണുന്നത്. ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്. അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here