ഗോമാതാവിനെ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാസം 1000 രൂപ നല്‍കും; വിവാദ പരാമര്‍ശവുമായി യോഗി

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാസംതോറും 900-1000 രൂപ പ്രതിഫലം നല്‍കുമെന്ന് യോഗി ആദിത്യനാഥ്.

അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യോഗി ഇത്തരം പരാമര്‍ശം നടത്തിയത്. അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് കര്‍ഷകരുടെ കൃഷിപാടങ്ങള്‍ സംരക്ഷിക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

യുപിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കിയെന്നും ഗോമാതാവിനെ കശാപ്പുചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും യോഗി അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News