കാഴ്ചകളുടെ വിസ്മയലോകം സമ്മാനിച്ച് ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ തുറന്നു. ഭൂതകാലവും ഭാവിയും വർത്തമാനവും ഒരുമിക്കുന്ന അദ്ഭുത ലോകമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. ഒട്ടേറെ വിസ്മയക്കാഴ്ചകൾ കൊണ്ട് അത്ഭുതം തീർക്കുന്ന ദുബായ് നഗരം ഒരിക്കൽ കൂടി ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ലോകത്ത് ഏറ്റവും മനോഹരമായ കെട്ടിടം എന്ന വിശേഷണത്തോടെ ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ യാഥാർഥ്യമായി.
ADVERTISEMENT
ദുബായ് ഷെയ്ഖ് സായിദ് റോഡിൽ എമിറേറ്റ്സ് ടവേസിനു സമീപമുള്ള ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ ആധുനിക വാസ്തുശിൽപ വിദ്യകൾ ഒരുമിക്കുന്ന മ്യൂസിയമാണ്. ലോകത്തെ ശ്രദ്ധേയമായ 14 മ്യൂസിയങ്ങളിലൊന്ന് കൂടിയാവുകയാണ് ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ. സ്വദേശി കലാകാരൻ മത്തർ ബിൻ ലഹെജ് രൂപകൽപന ചെയ്ത 14,000 മീറ്റർ അറബിക് കലിഗ്രഫി 30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ മ്യുസിയത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ദുബൈയുടെ ഭാവിയെ കുറിച്ച് രചിച്ച കവിതയാണ് കാലിഗ്രഫിയുടെ ഉള്ളടക്കം.എക്സിബിഷൻ, ഇമ്മേഴ്‌സിവ് തിയറ്റർ തുടങ്ങിയവ സംയോജിപ്പിച്ച സംവിധാനമാണ് കെട്ടിടത്തിനകത്ത്.
ഏഴു നിലകളുള്ള ഉൾഭാഗം സിനിമ സെറ്റ് പോലെ താമസിക്കാനും പങ്കുവെക്കാനും സംവദിക്കാനും കഴിയുന്ന സ്ഥലമായാണ്
നിർമിച്ചിരിക്കുത്. ലോക പ്രശസ്ത ഡിസൈനർമാർ ചേർന്നാണ് കെട്ടിടത്തിന്‍റെ അകത്തെ സൗകര്യങ്ങളും രൂപകൽപന ചെയ്തിട്ടുള്ളത്. വൃത്താകൃതിയിലുള്ള ഇത്തരമൊരു കെട്ടിടം ലോകത്തുതന്നെ ആദ്യമാണെന്ന പ്രത്യേകത കൂടിയുണ്ട്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
മനുഷ്യ നാഗരികതയുടെ ചരിത്രത്തിൽ അറബ് ലോകം നൽകിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയുടെ ആസ്ഥാനവും മ്യൂസിയമാണ്.
145 ദിർഹമാണ് മ്യുസിയത്തിലേക്കുള്ള പ്രവേശന നിരക്ക് . 3 വയസ്സിൽ താഴെയുള്ള കുട്ടികൾ, 60 കഴിഞ്ഞവർ എന്നിവർക്കു പുറമേ നിശ്ചയദാർഢ്യ വിഭാഗക്കാർക്കും ഒപ്പമുള്ളയാൾക്കും പ്രവേശനം സൗജന്യമായിരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.