കേരളം വികസന രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് മുന്നേറുന്നുവെന്ന് കോടിയേരി

കേരളം വികസന രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് മുന്നേറുന്നുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ ഭാവിയെ കണ്ടുള്ള പദ്ധതിയാണ് കെ-റെയിലെന്നും ഒരാളെയും കണ്ണീര്‍ കുടിപ്പിച്ചല്ല പദ്ധതി നടപ്പിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ആവശ്യമായ ആശ്വാസ നടപടി സ്വീകരിച്ചാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കുക. തടസ്സങ്ങള്‍ക്ക് മുന്നില്‍ വഴി മാറി പോകുകയല്ല മറിച്ച് പരിഹരിച്ചു പോകുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വികസന കാര്യത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കെ സുധാകരന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസുകാരെ തിരുത്തി വികസന കാര്യത്തില്‍ മുമ്പോട്ട് പോകാന്‍ തയ്യാറാകണമെന്നും കേരളത്തിന്റെ വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കേന്ദ്രത്തിന്റേത് സ്വകാര്യവത്ക്കരണ നയംമാണെന്നും എന്നാല്‍ കേരളത്തില്‍ ഇടതു ബദല്‍ നയമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഡോ. ടി എം തോമസ് ഐസകിന്റെ “എന്തുകൊണ്ട് കെ റെയില്‍” എന്ന പുസ്തക പ്രകാശനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News