യുപിയില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് 5 മണി വരെ 57.45% പോളിങാണ് രേഖപ്പെടുത്തിയത്. 9 ജില്ലകളിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

നാലാം ഘട്ട വോട്ടെടുപ്പില്‍ 624 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പിലിഭിത്, ലഖിംപൂര്‍ ഖേരി, സീതാപൂര്‍, ഹര്‍ദോയ്, ലഖ്നൗ, ഉന്നാവോ, റായ്ബറേലി, ഫത്തേപൂര്‍, ബന്ദ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 2017 ല്‍ 51 സീറ്റുകള്‍ ബിജെപി നേടിയതാണ്.

മന്ത്രിമാരായ ബ്രിജേഷ് പഥക്, അശുതോഷ് ടണ്ഠന്‍, ഡെപ്യൂട്ടി സ്പീക്കര്‍ നിതിന്‍ അഗര്‍വാള്‍ ഉള്‍പ്പെടെ ഉള്ളവരാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരിലെ പ്രമുഖര്‍. ഉന്നവ് പെണ്കുട്ടിയുടെ അമ്മ ആശ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.

അതേസമയം ഉത്തര്‍പ്രദേശില്‍ ബിജെപി ചരിത്രം തിരുത്തുക മാത്രമല്ല, കൂടുതല്‍ സീറ്റുകളും നേടുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലഖ്നൗവില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News