തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് വൻ വിജയം

തമിഴ്‌നാട് തദ്ദേശ  സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് വൻ വിജയം.  209 വാർഡുകളില്‍ ജയിച്ച് മികച്ച മുന്നേറ്റവുമായി സിപിഐഎം രാജ്യത്തെ പ്രായം കുറ‍ഞ്ഞ കൗണ്‍സിലര്‍മാരുടെ പട്ടികയിലേക്ക്  തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഐ എം സ്ഥാനാര്‍ഥി.പിന്നിലായി ഡിഎംകെയും ബിജെപിയും.

തദ്ദേശ   സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലാൻഡ്സ്‌ലൈഡ് വിജയവുമായി ഡിഎംകെ. തമിഴ്‌നാട്ടിലെ 21 സിറ്റി കോർപ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിൽ 128ലും   489 ടൗൺ പഞ്ചായത്തുകളിൽ 400ലും ഡിഎംകെ  വിജയിച്ചു
വിജയത്തിന് ശേഷം, എം കെ സ്റ്റാലിൻ നടത്തിയ  പ്രസംഗത്തിൽ തന്റെ അണികളോട് വിനയത്തോടെ തുടരാൻ അഭ്യർത്ഥിച്ചു.

അതെ സമയം  സിപിഐ എം മികച്ച മുന്നേറ്റമാണ് തിരഞ്ഞെടുപ്പിൽ നടത്തിയത്  .തെരെഞ്ഞെടുപ്പ് നടന്ന മുനിസിപ്പൽ കോർപറേഷനിലെ 25 വാർഡുകളും  നഗര സഭയിലെ 37 വാർഡുകളും നഗര റൂറൽ സഭകളിലെ 147 വാർഡുകളിലും സിപിഐ എം  സ്ഥാനാർത്ഥികൾ വിജയിച്ചു.
രാജ്യത്തെ പ്രായം കുറ‍ഞ്ഞ കൗണ്‍സിലര്‍മാരുടെ പട്ടികയിലേക്ക്  തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഐ എം സ്ഥാനാര്‍ഥി എ പ്രിയദർശിനി തെരെഞ്ഞടുക്കപ്പെട്ടു.

ചെന്നൈ കോര്‍പറേഷനിലെ അണ്ണാനഗര്‍ വാര്‍ഡിൽ നിന്ന് 8,695 വോട്ടുകൾക്കാണ് 21 കാരിയായ പ്രിയദർശിനി വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാർത്ഥിക്ക് 3,408 വോട്ടുകൾ മാത്രമാണ് നേടാനായത്. 5287 വോട്ടാണ്  ഭൂരിപക്ഷം.

വില്ലിവാക്കം സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തക കൂടിയായ പ്രിയദര്‍ശിനി. മികച്ച ഭരണത്തിലൂടെ തന്റെ വാര്‍ഡിനെ മതൃകയാക്കി ഉയര്‍ത്തുമെന്നും ആളുകള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും പ്രിയദര്‍ശിനി പറഞ്ഞു.

തെരെഞ്ഞെടുപ്പിൽ  ഐഡിഎംകെ , ബിജെപി തുടങ്ങിയ പാർട്ടികൾ  കനത്ത തിരിച്ചടിയാണ് നേരിട്ടത്. ദ്രാവിഡരാഷ്ട്രീയത്തില്‍ കാല്‍വെക്കാനൊരുങ്ങിയ ബി.ജെ.പി അടിത്തറ നഷ്ടപ്പെട്ട അവസ്ഥയിലാണ്.   വളരെ കുറവ്  സീറ്റില്‍ മാത്രമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ജയിക്കാനായത്.

ഈറോഡ് ജില്ലയിലെ ഭവാനിപൂര്‍ ടൗണ്‍ പഞ്ചായത്ത് 11ാം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാർത്ഥി നരേന്ദ്രന്  ഒറ്റ വോട്ട് മാത്രമാണ് വാര്‍ഡില്‍ നിന്നും  ലഭിച്ചത്.ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും നരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News