ഹിജാബ് വിഷയം; ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തി കര്‍ണാടക ഹൈക്കോടതി

ഹിജാബ് വിഷയത്തിലെ ഇടക്കാല ഉത്തരവില്‍ കര്‍ണാടക ഹൈക്കോടതി വ്യക്തത വരുത്തി. മതപരമായ വസ്ത്രധാരണം വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് യൂണിഫോം നിര്‍ബന്ധമാക്കിയ ഡിഗ്രി കോളേജുകള്‍ക്കും പ്രീ യൂണിവേഴ്‌സിറ്റികള്‍ക്കും ഒരേ പോലെ ബാധകമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

അതേസമയം ഇടക്കാല ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ബാധകമെന്നും അധ്യാപകര്‍ക്ക് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യൂണിഫോം നിര്‍ബന്ധമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹിജാബ് വിലക്കുന്നുവെന്നും അധ്യാപകരെ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതിയുടെ വിശദീകരണം.

എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളെയും തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News