മിനിമം വേതനം പുതുക്കി നിശ്ചയിക്കാത്ത തൊഴില്‍ മേഖലകളില്‍ ഉടന്‍ നിശ്ചയിക്കും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് രണ്ടു തൊഴില്‍ മേഖലകളില്‍ കൂടി മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായി. മദ്യ ഉല്പാദന വ്യവസായ തൊഴിലാളികളുടെയും, അലുമിനിയം ആന്‍ഡ് ടിന്‍ പ്രോഡക്ട് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മിനിമം വേതനമാണ് പുതുക്കി നിശ്ചയിച്ചത്.

സംസ്ഥാനത്ത് മിനിമം വേതനം നടപ്പാക്കിയിട്ടുള്ളത് മിനിമം വേതന ആക്റ്റിന്റെ ഷെഡ്യൂളുകളില്‍പ്പെട്ട 87 – ഓളം തൊഴില്‍ മേഖലകളിലാണ്്. മിനിമം വേതന നിയമപ്രകാരം വേതനം കാലോചിതമായി പുതുക്കി വരുന്നു. തൊഴിലുടമ -തൊഴിലാളി- സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് ആണ് മിനിമം വേതനം സംബന്ധിച്ച ശുപാര്‍ശ കൈമാറുന്നത്.

സംസ്ഥാനത്ത് കാലാവധി പൂര്‍ത്തിയായിട്ടും മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം അടിയന്തിരമായി പുതുക്കി നിശ്ചയിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. ലേബര്‍ കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here