ഇസ്ലാമാബാദിൽ കണ്ടത് പറക്കും തളികയോ? ആകാംക്ഷയിൽ ലോകം

പറക്കും തളികയെ കണ്ടിട്ടുണ്ടോ? എന്നാൽ പറഞ്ഞും കേട്ടും മാത്രം പരിചയമുള്ള പറക്കും തളികയെ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ കണ്ടതായാണ് അഭ്യൂഹം. ത്രികോണാകൃതിയിലുള്ള ഒരു വസ്തു ആകാശത്ത് പറന്നുനടക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

2 മണിക്കൂറുകളോളമാണ് ഈ വസ്തു ആകാശത്ത് പറന്നത്. കറുത്ത നിറമുള്ള, ത്രികോണകൃതിയിലുള്ള വസ്തുവാണ് വീഡിയോയിലുള്ളത്. അർസ്‌ലാൻ വറൈച് എന്ന യുവാവാണ് വീഡിയോ റെക്കോർഡ് ചെയ്തത്.

വിവിധ ആംഗിളുകളിൽ നിന്ന് അർസ്‌ലാൻ 12 മിനിട്ടോളം ഈ വസ്തുവിനെ ചിത്രീകരിച്ചു. വസ്തുവിൻ്റെ ഒരുപാട് ചിത്രങ്ങളും താൻ പകർത്തിയെന്ന് അർസ്‌ലാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News